താനെ: മഹാരാഷ്ട്രയിലെ താനെയില്‍ 58 ലക്ഷം രൂപയുടെ കവര്‍ച്ച. താനെ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ശേഖരിച്ച പണവുമായി പോകുകയായിരുന്ന സെക്യൂരിറ്റി ഏജന്‍സിയുടെ വാനാണ് കൊള്ളയടിക്കപ്പെട്ടത്.
റെയില്‍വേ സ്റ്റേഷന് സമീപമുള്ള കല്യാണ്‍-ഷില്‍ റോഡില്‍ വച്ചാണ് പണം കവര്‍ച്ച ചെയ്യപ്പെട്ടത്. സുരക്ഷയ്ക്കായി വെറും രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം മോഷ്ടാക്കള്‍ കടന്ന ജീപ്പ് കണ്ടെത്തിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: