മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡ് നവീകരിച്ചു

Wednesday 21 October 2015 10:39 am IST

കോഴിക്കോട്: ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റിലെ സെഞ്ച്വറി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡ് നമ്പര്‍ 39 എയര്‍കണ്ടീഷന്‍ സൗകര്യത്തോടെ നവീകരിച്ചു. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനം നടത്തിയത്. സാവിത്രി സാബു കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. സെഞ്ച്വറി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍, ജില്ലാ സെക്രട്ടറി കെ. സേതുമാധവന്‍, മെഡിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. അജയകുമാര്‍ സെഞ്ച്വറി മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി കെ.വി. ആലിക്കോയ, ട്രഷറര്‍ നിഥിന്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.