കണ്ണൂര്‍: അത്താഴക്കുന്ന് പുല്ലൂപ്പിക്കടവ് ലക്ഷംവീട് കോളനിയിലെ ബിജെപി പ്രവര്ത്തകന് കല്ലേന്‍ അജിത്തിനെ (38) തലയ്ക്കടിച്ചു കൊന്ന കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെ കക്കാട് പുല്ലൂപ്പിക്കടവിനു സമീപത്തെ ഉപയോഗശൂന്യമായ ജെല്ലിക്കമ്പനി കെട്ടിടത്തില്‍ വച്ചായിരുന്നു കൊലപാതകം.
കൊറ്റാളി വെള്ളുവക്കണ്ടി ഹൗസില്‍ വി.നിയാസ് (19), ആറ്റടപ്പ മൊട്ടമ്മല്‍ ഹൗസില്‍ നമിത്ത് ബാലകൃഷ്ണന് (23), കൊറ്റാളി തട്ടാന്‍ ഹൗസില്‍ പി. മുകേഷ് (28), കൊറ്റാളി അംബേദ്കര്‍ കോളനിയിലെ പനയന്‍ ഹൗസില്‍ കെ. റനീഷ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നു പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: