കരുനാഗപ്പള്ളി: വിവിധ ഭാഗങ്ങളില്‍ മോഷണം വ്യാപകമായിട്ടും പോലീസ് നിഷ്ക്രിയരായിരിക്കുന്നുവെന്ന് ആക്ഷേപം. കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിന്റെ തെക്കുവശത്തുള്ള ഷിഖാ മെഡിക്കല്‍ സ്റ്റോര്‍ രാത്രിയില്‍ കുത്തിതുറന്ന് ഇന്നലെ മോഷണം നടന്നു. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷന് തെക്കുവശത്തായി ഒരു ബേക്കറിയില്‍ മോഷണം നടന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും കരുനാഗപ്പള്ളി പോലീസ് ഇതൊന്നും കണ്ടിട്ടില്ലയെന്ന മട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: