പ്രധാനമന്ത്രി നാളെ ആന്ധ്രപ്രദേശ് സന്ദര്‍ശിക്കും
Wednesday 21 October 2015 4:53 pm IST
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ആന്ധ്രപ്രദേശ് സന്ദര്‍ശിക്കും. ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതി നഗരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം പ്രധാനമന്ത്രി നിര്‍വഹിക്കും. തിരുപ്പതി വിമാനത്താവളത്തിലെ ഗരുഡ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി തിരുപ്പതിയിലെ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും.തുടര്‍ന്ന് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തും.