വോട്ടുവണ്ടി’ നാളെ മുതല്‍

Wednesday 21 October 2015 8:22 pm IST

ആലപ്പുഴ: ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന പുതിയ വോട്ടിങ് യന്ത്രം വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷനും പിആര്‍ഡിയും സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ബോധവത്കരണ പരിപാടി ‘വോട്ടുവണ്ടി’നാളെ ജില്ലയിലെത്തും. 23, 24, 25 ദിവസങ്ങളില്‍ മൊബൈല്‍ യൂണിറ്റ് ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് പുതിയ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം സമ്മതിദായകര്‍ക്ക് പരിചയപ്പെടുത്തും. വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദമാക്കും. ജില്ലയിലെ പര്യടനം കൃഷ്ണപുരം യുവജന സംഘടന ഗ്രന്ഥശാല ആന്‍ഡ് വായനശാല അങ്കണത്തില്‍ ഐ. ആന്‍ഡ് പി.ആര്‍.ഡി. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയി ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഐ. അബ്ദുള്‍ സലാം, ഗ്രന്ഥശാല പ്രസിഡന്റ് കെ. ശ്രീകുമാര്‍, സെക്രട്ടറി സി.എ. അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യദിവസം കൃഷ്ണപുരം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കാര്‍ത്തികപ്പള്ളി, മുതുകുളം, പള്ളിപ്പാട്, ചെറുതന, വീയപുരം, മാന്നാര്‍, ബുധനുര്‍, ആല, പുലിയൂര്‍, മുളക്കുഴ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.