കട്ടപ്പന: ജോയ്സ് ജോര്‍ജ് എം.പിയും ഇടതുപക്ഷ സ്ഥാനാര്‍ഥികളും വാഗ്ദാനവും പ്രഖ്യാപനവും നടത്തുന്നതായി ബിജെപി കാഞ്ചിയാര്‍ പഞ്ചായത്ത് കമ്മിറ്റി. വോട്ടര്‍മാരുടെ യോഗം വിളിച്ചുകൂട്ടിയശേഷം അധികാരം ഉപയോഗിച്ച് എം.പി പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് കട്ടപ്പന ബ്ലോക്ക് എആര്ഒയ്ക്കാണ് ബിജെപി പരാതി നല്‍കിയത്.
കാഞ്ചിയാര്‍ പഞ്ചായത്തിലെ വെള്ളിലാംകണ്ടം, ലബ്ബക്കട, പുതുക്കാട് തുടങ്ങിയ മേഖലകളില്‍ യോഗം വിളിച്ചുചേര്‍ത്ത് ജനങ്ങള്‍ക്ക് എം.പി വാഗ്ദാനം നല്കിയെന്നു വ്യക്തമാക്കി വീഡിയോ ദൃശ്യം സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാജയഭീതിമൂലം ഇരു മുന്നണികളും പ്രവര്‍ത്തന രംഗത്തു നിന്നു പിന്നോക്കം പോയതിനാലാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തുന്നതെന്ന് ഭാരവാഹികളായ എസ് കെ തീഷ്കുമാര്‍, രാജന് മേപ്പാറ, വിഎസ്. രതീഷ്, ശിവദാസന്‍, വിജയന്, വിനോദ് എന്നിവര്‍ ആരോപിക്കുന്നു. യോഗം വിളിച്ചുചേര്‍ത്ത് വാഗ്ദാനം നല്കല് തുടര്‍ന്നാല്‍ ഇത്തരം യോഗങ്ങള്‍ തടയാന്‍ ബിജെപി തയ്യാറാകുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: