ഈശ്വരന് നിങ്ങളെയും നിങ്ങളുടെ സഹോദരനെയും സഹോദരിയെയും അച്ഛനെയും അമ്മയേയും സ്നേഹിതരെയും ബന്ധുക്കളെയും സൃഷ്ടിച്ചു. അദ്ദേഹം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചു. അവിടുന്ന് ജന്തുക്കളെയും പക്ഷികളെയും പര്വതങ്ങളെയും നദികളെയും വൃക്ഷങ്ങളെയും സൃഷ്ടിച്ചു. ഈ ലോകംമുഴുവന്‍ സൃഷ്ടിച്ചു.
ഈശ്വരന് നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നു. അദ്ദേഹം എല്ലായിടത്തുമുണ്ട്; അദ്ദേഹം സര്‍വവ്യാപിയും സര്‍വജ്ഞനും സര്‍വശക്തനും സര്വദയാമയനുമാകുന്നു. അവിടുന്ന് എല്ലാവരെയും സ്നേഹിക്കുന്നുണ്ട്. അദ്ദേഹം സര്‍വദാ ആനന്ദമയനത്രെ. നിങ്ങളുടെ ശരീരം ഈശ്വരന്റെ ചലിക്കുന്ന അമ്പലമാകുന്നു. ശരീരം പരിശുദ്ധവും ശക്തവും ആരോഗ്യവുമായി സൂക്ഷിക്കുക.ദിവസേന ഈശ്വരനെ പ്രാര്‍ത്ഥിക്കുക. അദ്ദേഹം നിങ്ങള്‍ക്ക് എല്ലാം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: