ഇത്തിത്താനം: തദ്ദേശതെരഞ്ഞടുപ്പില്‍ കേരളത്തിലെമ്പാടും ബിജെപി നിര്‍ണ്ണായക വിജയം കൈവരിക്കുമെന്നും ഭരണ നിര്‍വ്വഹണത്തില്‍ ഇടപെട്ടുകൊണ്ട് സര്‍വ്വ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്ന അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും ഇല്ലായ്മ ചെയ്യാന്‍ പാര്‍ട്ടി പ്രതിനിധികള്‍ പ്രതിജ്ഞാബദ്ധരാകണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാസുരേന്ദ്രന് അഭിപ്രായപ്പെട്ടു.
ഇടതു-വലതു മുന്നണികളുടെ തടങ്കലില്‍ വീര്‍പ്പ്മുട്ടി കഴിയുന്ന ജനങ്ങള്‍ ബിജെപിക്ക് വോട്ട് രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരായതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറിച്ചി പഞ്ചായത്തിലെ ഇളങ്കാവില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്.
ബിജെപി കുറിച്ചി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ജന. കണ്‍വീനര്‍ കെ.കെ.ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ജന. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന് സ്ഥാനാര്‍ത്ഥിയുമായ കെ.ജി.രാജ്മോഹന്‍, വി.ആര്.ശിവദാസ്, ഹരി.കെ.നായര്‍ സ്ഥാനാര്‍ത്ഥികളായ വത്സല മോഹന്‍, ശ്രീജ സാബു, രതി.എസ്.നായര്‍, എ.എന്‍.വിനയകുമാര്‍, പി.ആര്.ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: