പനച്ചിക്കാട്: ദക്ഷിണ മൂകാംബിക സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയദശമിക്ക് ആദ്യാക്ഷരം കുറിക്കുവാന്‍ എത്തുന്ന കുരുന്നുകളെ സ്വീകരിക്കുവാനായി ദേവീകടാക്ഷത്തോടെ പനച്ചിക്കാട് ക്ഷേത്രം ഒരുങ്ങി. അനവധി കുരുന്നുകളെ അക്ഷരലോകത്തേക്ക് നയിച്ച പനച്ചിക്കാട് സരസ്വതി ദേവിയുടെ അനുഗ്രഹം തേടി ഭക്തജനങ്ങളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
സപ്തമി ദിവസം പൂജ വച്ചതിനു ശേഷം ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും കഴിഞ്ഞ് വിജയദശമി ദിനത്തില്‍ പൂജയെടുത്തതിനു ശേഷമാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: