ചങ്ങനാശേരി: വിജയദശമി നായര്‍ മഹാസമ്മേളനത്തിന്റെ 102-ാം വാര്‍ഷികാഘോഷം നാളെ ഉച്ചയ്ക്ക് 2.30ന് പെരുന്ന മന്നം നഗറില്‍ നടക്കും. മന്നത്തിന്റെ പൂര്‍ണ്ണകായ വെങ്കലപ്രതിമ അനാച്ഛാദനവും ഇതിനോടനുബന്ധിച്ച് നടക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിര്‍വഹിക്കും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും യൂണിയന് പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ സ്വാഗതം ആശംസിക്കും. ട്രഷറര്‍ ഡോ.എം. ശശികുമാര്‍, വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ്, കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: