ഹിന്ദുഐക്യവേദി വാഹനപ്രചരണജാഥ

Friday 23 October 2015 10:50 am IST

കരുനാഗപ്പള്ളി: ഗുരുദേവനെയും ഗുരുദര്‍ശനങ്ങളെയും അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭ പരിധിയില്‍ വാഹന പ്രചരണജാഥ നടത്തി. വെളിയില്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച ബൈക്ക് റാലി ആലുംതറ ജംഗ്ഷനില്‍ സമാപിച്ചു. ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്കപ്രമുഖ് വിജയന്‍ ഉദ്ഘാടനം ചെയ്തു. ജി.പി.വേണു ജാഥാ ക്യാപ്റ്റനായി നടന്ന പ്രചരണ ജാഥയുടെ സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ പ്രദേശങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് രാജേഷ്, ജഗന്നാഥന്‍, ഹിന്ദുഐക്യവേദി താലൂക്ക് ഭാരവാഹികളായ വിജയകുമാര്‍. സതീഷ് തേവാനത്ത് എന്നിവര്‍ സംസാരിച്ചു. അനില്‍ നമ്പരുവികാല, മനു, സതീഷ്, ഗോപന്‍, കുട്ടന്‍ ശാന്തി, സിനികുളത്തിസ്, ഗോപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.