മഴ-മേല്‍പ്പാലം-വെള്ളക്കെട്ട്; ജനം ദുരിതത്തില്‍

Friday 23 October 2015 11:11 am IST

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലും പരിസരപ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴ പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നു. മഴയെ തുടര്‍ന്ന് അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റ് പരിസരത്തുള്ള കടകളിലും തരകന്‍ ഹൈസ്‌കൂളിലും മഴവെള്ളം നിറഞ്ഞു റെയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് വേണ്ടി അഴുക്ക് ചാലുകളെല്ലാം അടച്ചതാണ് അഴുക്ക് വെള്ളം കടകളിലേക്ക് കയറുവാനുണ്ടായ പ്രധാന കാരണം. മഴവെള്ളം റോഡില്‍ കൂടി നിറഞ്ഞ് കവിഞ്ഞ് ഒഴുകിയിട്ടും ഇതൊന്നും കണ്ടില്ലെന്ന മട്ടാണ് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.