വികസനത്തിനും കലയ്ക്കും ഒരു വോട്ട്‌

Friday 23 October 2015 11:45 am IST

കീഴരിയൂര്‍: വികസനത്തിനും കലയ്ക്കും വേണ്ടി ഒരു വോട്ട്. ഇതാണ് കീഴരിയൂര്‍ പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലെ ബിജെപി വൃന്ദാരാജിന്റെ പ്രചാരണത്തിന്റെ പ്രത്യേകത സ്ഥാനാര്‍ത്ഥികളില്‍ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ ത്ഥിയും വൃന്ദതന്നെ. ഇരുപത്തിരണ്ടുകാരിയായ വൃന്ദാരാജ് കെ.ബിയാണ് നാടിന്റെ വികസനത്തോടൊപ്പം കലയുടെ ഉന്നമനത്തിനും വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ എംഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനിയായ വൃന്ദാരാജ് അറിയപ്പെടുന്ന കലാകാരിയാണ്. സ്‌കൂള്‍തലങ്ങളില്‍ മത്സരനാടകങ്ങളിലും ഡിഗ്രിക്കുപഠിക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ മാര്‍ഗ്ഗംകളിയിലും മത്സരിച്ചിട്ടുണ്ട്. ഇന്നാണാകല്യാണം, ചൂളംവിളിക്കാത്ത തീവണ്ടി തുടങ്ങിയ സിനിമകളില്‍ മുഖം കാണിച്ച ഈ കലാകാരി ഐഡിയ സ്റ്റാര്‍സിംഗര്‍ സീസണ്‍ 6ല്‍ ഡയറക്ടറായി രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിപ്പെണ്ണ്, ഭദ്രവാള്‍, ചെമ്പട്ട്, നെയ് വേദ്യം തുടങ്ങിയ ആല്‍ബങ്ങളിലും വര്‍ണ്ണവസന്തം എന്ന ടിവി പ്രോഗ്രാമിലും അഭിനയിച്ചിട്ടുണ്ട്. കവിയും നാടന്‍പാട്ട് കലാകാരനുമായ ബാബുരാജ് കീഴരിയൂരിന്റെയും കാര്‍ത്ത്യായനിയുടെയും മകളാണ് വൃന്ദാരാജ്. പാട്ടുകാരനായ അച്ഛന്റെ കൂടെ കേരളത്തിലുടനീളം പാട്ടുപന്തല്‍, പാട്ടുകോന്തല എന്നീ നാടന്‍കലാപ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ട്. സിപിഎം 25 വര്‍ഷം തുടര്‍ച്ചയായി ഭരണം കയ്യാളുന്ന കീഴരിയൂരില്‍ ക്രിയാത്മകമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് വൃന്ദാരാജ് പറയുന്നു.കണ്ണോത്ത് യുപി സ്‌കൂളില്‍ പഠന-പഠനേതര പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ അംഗമായ വൃന്ദാരാജ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നടത്തുന്ന സൗജന്യ ഇംഗ്ലീഷ് ക്ലാസില്‍ അധ്യാപികയാണ്. കീഴരിയൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കീഴരിയൂര്‍ ഫോക്‌ലോര്‍ സെന്റര്‍ നാടന്‍കലാപഠനകേന്ദ്രം എന്നിവയുടെ സജീവപ്രവര്‍ത്തകയാണ്. എബിവിപിയുടെ സജീവപ്രവര്‍ത്തകയായിരുന്നു. സ്റ്റേജ് പെര്‍ഫോര്‍മറായ വിബിന്‍രാജ് സഹോദരനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.