ജില്ലാതല ജേസീ നഴ്‌സറി കലോത്സവം 29 ന്‌

Friday 23 October 2015 11:58 am IST

കോഴിക്കോട്: ജെസിഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ 25-ാമത് ജില്ലാതല ജേസി നഴ്‌സറി കലോത്സവം കൊയിലാണ്ടി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 29ന് നടക്കും. ജില്ലയിലെ മുഴുവന്‍ നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. നിശ്ചിത ഫോറത്തില്‍ സ്‌കൂള്‍ അധികൃതര്‍ മുഖേന മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. നാലു വേദികളിലായി ഫോക്ക് ഡാന്‍സ്, കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കവിതാ പാരായണം, കഥപറയല്‍, സംഘഗാനം, സംഘനൃത്തം, ഒപ്പന, എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോറം, പ്രോജക്ട് ഡയറക്ടര്‍ ജേസി നഴ്‌സറി കലോത്സവം, പ്രോജക്ട് ഓഫീസ്, അക്കൗണ്ട്‌സ് അഫയേഴ്‌സ്, ആഫിയ കോംപ്ലക്‌സ്, മെയിന്‍ റോഡ്, കൊയിലാണ്ടി എന്ന വിലാസത്തില്‍ നവംബര്‍ 18ന് മുമ്പ് ലഭിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജെസിഐ കൊയിലാണ്ടി പ്രസിഡന്റ് അഡ്വ. ജതീഷ് ബാബു, പ്രസിഡന്റ് ബിജുലാല്‍, കെ.എ, പ്രവീണ്‍കുമാര്‍ പി, കിരണ്‍കുമാര്‍ പി, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.