കോഴിക്കോട്: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ 10 വര്‍ഷത്തെ പട്ടികജാതി വികസന ഫണ്ട് തിരിമറിയെക്കുറിച്ച് വിജിലന്‍സിനെക്കൊണ്ട് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി വര്‍ഗ്ഗ ഐക്യവേദി സംസ്ഥാന ചെയര്മാന് ഐത്തിയൂര്‍ സുരേന്ദ്രന് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ഇട്ട ഉത്തരവും പഞ്ചായത്ത് എന്‍ജിനീയര്‍ എല്‍സമ്മ പൂഴ്ത്തിവെച്ച് തിരിമറിക്കാരെ സഹായിക്കുന്നു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഫണ്ട് തട്ടിപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊടിയത്തൂര്‍ പഞ്ചായത്താപ്പിസീനു മുന്നില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവജന ഐക്യവേദി സംസ്ഥാന പ്രസിഡന്റ് സുമേഷ് ബാബു പുത്തൂര്‍മഠം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കായലം നീലകണ്ഠന്, ജില്ലാ ചെയര്മാന് എം. ചാത്തുക്കുട്ടി, കുന്നമംഗലം ബ്ലോക്ക് ചെയര്മാന് കൊലവന്‍കുട്ടി, രാജേഷ്, കായലം വേലായുധന്, ബാലകൃഷ്ണന്, എല്‍സി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: