കോഴിക്കോട്: ശ്രീസദ്ഗുരു സംഗീത സഭയുടെ നേതൃത്വത്തില്‍ ചെമ്പൈ സംഗീതോത്സവം 25 മുതല്‍ 31 വരെ നടക്കും.
തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ (ചെമ്പൈ നഗര്‍) നടക്കുന്ന സംഗീതോത്സവത്തില്‍ പുതുക്കോട് എസ്. കൃഷ്ണയ്യര്‍, ജി.എസ്. ശ്രീകൃഷ്ണന്, പാല സി കെ രാമചന്ദ്രന്, ഹരിപ്പാട് കെ.പി. എന്‍ പിള്ള എന്നിവരെ ആദരിക്കും. വിനയ് ശ്രപ, ഒ. എസ്. ത്യാഗരാജന്, അക്കരൈ സഹോദരിമാര്‍, വി. ആര്. ദിലീപ്കുമാര്, ഡോ.എം. നര്മമദ, പാലക്കാട് രാമപ്രസാദ്, സുനില്‍ ഗാരിയന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 25 മുതല്‍ നടക്കുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
എം. ഡി. രാജാമണി, എസ്.ജി. എസ്. രത്നം, എ. ശ്രീനിവാസ്, പുഷ്പരാമകൃഷ്ണന്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: