വയനാട്: കേണിചിറയില് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കേണിച്ചിറ സ്വദേശികളായ അനൂപ്, ഭാര്യ ആനി, രണ്ടര വയസുള്ള മകള്‍ എന്നിവരാണ് മരിച്ചത്.
രാവിലെ ഒന്പതായിട്ടും മൂവരെയും കിടപ്പുമുറിക്കു പുറത്തുകാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും അയല്‍വാസികളും കതകു ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അനൂപ് തൂങ്ങിമരിച്ച നിലയിലും ആനിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് അനൂപ്. കുടുംബപ്രശ്നങ്ങളാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് പോലീസെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: