കുളു മണാലി ദേശീയപാതയില്‍ അപകടം; മലയാളി യുവതിയടക്കം രണ്ടു പേര്‍ മരിച്ചു

Friday 23 October 2015 12:53 pm IST

ന്യൂദല്‍ഹി: കുളു മണാലി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലായാളി യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ദല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ നഴ്‌സ് ആയ കോട്ടയം നീര്‍പ്പാടം സ്വദേശി മായയാണ് മരിച്ചത്. കുളു മണാലിയിലേക്കു വിനോദയാത്രയ്ക്കു പോകുകയായിരുന്ന സംഘത്തിന്റെ വാഹനം പുലര്‍ച്ചെ രണ്ടിന് അപകടത്തില്‍പ്പെടുകയായിരുന്നു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.