ബാഗ്ദാദ്: ഐഎസ് ഭീകരരുടെ തടവില്‍നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമേരിക്കന്‍ സൈനികന് കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖിലെ കിര്‍കുക് പ്രവിശ്യയിലാണ് സംഭവം.
ഐഎസ് തടവില്‍ 70 സാധാരണക്കാരെയാണ് പാര്‍പ്പിച്ചിരുന്നത്. ഇവരെ മോചിപ്പിക്കാന്‍ യുഎസ് സ്പെഷല്‍ ഓപ്പറേഷന് ഫോഴ്സ് നടത്തിയ ആക്രമണത്തിനിടെയാണ് സൈനികന് മരിച്ചത്.
തടവുകാരെ രക്ഷിക്കാന്‍ സാധിച്ചെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. കുര്‍ദിഷ് സൈന്യത്തിനൊപ്പം ചേര്‍ന്നായിരുന്നു യുഎസ് സേനയുടെ ഓപ്പറേഷന്.
ഐഎസിനെതിരായ പോരാട്ടത്തിനായി 3,500 സൈന്യത്തെ അമേരിക്ക ഇറാഖില്‍ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: