കാട്ടാക്കട: ഇടിമിന്നലില്‍ നെയ്യാര്‍ ഡാം കാളിപാറ ലോകാംബിക ക്ഷേത്രം പൂര്‍ണ്ണമായും തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ടുണ്ടായ ശക്തമായ മിന്നലിലാണ് ക്ഷേത്രം തകര്‍ന്നത്. പുലര്‍ച്ചെ മുതല്‍ നടക്കേണ്ട വിദ്യാരംഭ ചടങ്ങിനും മറ്റ് പൂജകള്‍ക്കും വേണ്ടി ഭാരവാഹികള്‍ എത്തുമ്പോഴാണ് ക്ഷേത്രം മിന്നലില്‍ തകര്‍ന്നത് അറിയുന്നത്.
നെയ്യാര്‍ ഡാമിനടുത്ത് സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3000 അടി ഉയരുമള്ള കാളിപാറയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടെ പാറയില്‍ പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പടികള്‍ കയറി ഭക്തര്‍ ഇവിടെ എത്തി പൂജകള്‍ നടത്താറുണ്ട്. ഇവിടെ പൂജാ സാധനങ്ങള്‍ കൊണ്ടുവരുന്നത് തന്നെ അത്യന്തം ക്ലേശകരമായാണ്. അത്യന്തം മനുഷ്യാധ്വാനത്തിലാണ് അമ്പലം പണി കഴിച്ചതു തന്നെ. നാശനഷ്ടങ്ങള്‍ എത്ര വരുമെന്ന് കണക്കാക്കി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: