ചെങ്ങന്നൂര്‍: മാനസികരോഗിയായ മകന് അമ്മയെ വെട്ടിക്കൊന്നു. ചെങ്ങന്നൂര്‍ പെണ്ണുക്കര പുല്ലാതാഴത്ത് ശ്രീകാന്ത് ഭവനത്തില്‍ ശ്രീധരന്റെ ഭാര്യ ഭാസുരിയെ(67)യാണ് മകന് പ്രേമചന്ദ്രന്(47) കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം. വീട്ടിലെ കിണറിനു സമീപം വെള്ളംകോരാനായി ചെന്ന ഭാസുരിയെ മകന് കോടാലികൊണ്ടു വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ തല്‍ക്ഷണം മരിച്ചു. കഴിഞ്ഞ മാര്‍ച്ചിലും സമാനമായ കൊലപാതകശ്രമം പ്രേമചന്ദ്രന്റെ ഭാഗത്തുനിന്നും ഉണ്ടായതായി പോലീസ് പറഞ്ഞു. അന്നു വെട്ടുകത്തികൊണ്ട് ഭാസുരിയുടെ തലയ്ക്കു വെട്ടിയിരുന്നു.
വീട്ടില്‍ വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രേമചന്ദ്രന് വര്‍ഷങ്ങളായി മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നും പോലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: