കോട്ടയം: കേരള സെക്യൂരിറ്റി ഹൗസ് കീപ്പിംഗ് ആന്റ് ഹോംനേഴ്സിംഗ് തൊഴിലാളി യൂണിയന് സംസ്ഥാന സമ്മേളനം നാളെ പൊന്‍കുന്നം എച്ച്വൈഎംഎ ഹാളില്‍ നടക്കും. രാവിലെ 10.30ന് സംസ്ഥാന സെക്രട്ടറി അഡ്വ. വി. റാംമോഹന് ഉദ്ഘാടനം നിര്‍വ്വഹിക്കും.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം കെ.ആര്. ബ്രഹ്മാനന്ദന് നിര്‍വ്വഹിക്കും. സലിം കറുകപ്പള്ളി, കളത്തില്‍ വിജയന്, അഡ്വ. സനല്‍ മാവേലിക്കര, പി.എസ്. സുനീഷ്, അഡ്വ. ഗിരീഷ് എസ്. നായര്‍, ടി.ആര്. സന്തോഷ്, ടി.കെ. ബാബു, ഷാന്‍ മൈക്കിള്‍, ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഹരിലാല്‍, സ്വാഗതസംഘം ചെയര്മാന് സലീം കറുകപ്പള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു പേക്കാവില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: