കൊച്ചി: കൊച്ചിയിലെ വീടുകളില്‍ പൈപ്പ്ലൈന് വഴി പാചക വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്.വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ക്ഷണിച്ചിരുന്നു. ഇതില്‍ അദാനി ഗ്രൂപ്പ് ടെന്‍ഡര്‍ നേടി.
കൊച്ചി സിറ്റിയിലെ 17 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിക്കുന്നതിനാണ് പ്രാഥമിക ഘട്ടത്തില്‍ അനുമതി. കഴിഞ്ഞ തിങ്കളാഴ്ച അദാനി ഗ്രൂപ്പിന്റെ പ്രതിനിധി തിരുവനന്തപുരത്തെത്തി മന്ത്രിമാരുമായും ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി.
ഇതുകൂടാതെ കൊച്ചി- മംഗലാപുരം- ബംഗളൂരു വാതക പൈപ്പ് ലൈന്‍ പദ്ധതിയും സ്വകാര്യ മേഖലക്ക് കൈമാറുന്നതിനുള്ള ആലോചന നടക്കുന്നുണ്ട്.
സ്ഥലം ഏറ്റെടുപ്പാണ് പദ്ധതിക്ക് തടസ്സമാകുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണു സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. ഇക്കാര്യത്തില്‍ ഭൂഉടമകളും പ്രാദേശിക ഭരണകൂടങ്ങളുമായി സര്‍ക്കാര്‍ പലവട്ടം ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലപ്രപ്തിയിലെത്തിയിരുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: