20 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്

Friday 23 October 2015 7:52 pm IST

ആലപ്പുഴ:ജില്ലയില്‍ അതീവ പ്രശ്‌നസാധ്യതയുള്ള 20 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് നടത്തുെമന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ കളക്‌ട്രേറ്റില്‍ കൂടിയ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുു അദ്ദേഹം. ഹരിപ്പാട് നഗരസഭയില്‍ മൂന്നു പോളിങ് ബൂത്തുകളിലും കൈനകരി ഗ്രാമപഞ്ചായത്തില്‍ 11 ബൂത്തുകളിലും തഴക്കര, നൂറനാട് ഇടപ്പോ, ആദിക്കാട്ടുകുളങ്ങര വടക്ക് എന്നിവിടങ്ങളില്‍ രണ്ടു വീതം ബൂത്തുകളിലുമാണ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുക. ഇവിടത്തെ വോട്ടെടുപ്പ് നടപടികള്‍ കാമറയിലൂടെ പകര്‍ത്തി തത്സമയം വെബ്‌സൈറ്റിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷിക്കും. സെന്‍സിറ്റീവായ 316 ബൂത്തുകളില്‍ 123 ഇടത്താണ് പ്രശ്‌നസാധ്യതയുള്ളതായി കണക്കാക്കിയിരിക്കുത്. അതീവ്ര പ്രശ്‌ന സാധ്യതയുള്ള പോളിങ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യമടക്കമുള്ള സൗകര്യമൊരുക്കാന്‍ ബിഎസ്എന്‍എല്‍ സബ് ഡിവിഷണല്‍ എന്‍ജിനീയര്‍ റജി എം. ജോര്‍ജിന് കളക്ടര്‍ നിര്‍ദേശം നല്‍കി. വോട്ടെടുപ്പ് ദിവസം പോളിങ്ങ് ബൂത്തുകളുള്ള പ്രദേശങ്ങളിലും വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബി. ഉദയവര്‍മയോട് നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.