മാവേലിക്കര: മുന്നോക്ക, പിന്നോക്ക, ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജനങ്ങള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ വിറളിപിടിച്ച ഇരുമുന്നണികളും ബിജെപിക്കെതിരെ നുണപ്രചരണം നടത്തുകയാണന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് പറഞ്ഞു. ബിജെപി നഗരസഭ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.രംഗനാഥ് അധ്യക്ഷത വഹിച്ചു.
എസ്എന്‍ഡിപി യോഗം താലൂക്ക് യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു മുഖ്യപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഷാജി.എം.പണിക്കര്‍,കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ദാമോധരന്, കെ.ടി. ഭാസ്കരന്, വെട്ടിയാര്‍ മണിക്കുട്ടന്, സുരേഷ് പൂവത്തുമഠം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന് കണ്‍വന്‍ഷനും മുളക്കുഴ ജില്ലാ ഡിവിഷന് സ്ഥാനാര്‍ത്ഥി സംഗമവും, കണ്‍വന്‍ഷനും എം.ടി. രമേശ് ഉദ്ഘാടനംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: