ചെങ്ങന്നൂര്‍: യുഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്നും, ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെങ്ങന്നൂര്‍ വൈഎംസിഎയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ഭരണത്തെയാണ് വിലയിരുത്തുന്നത്. പറയുന്നതൊന്നും ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ കഴിവില്ലാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും, വികസനം ഉള്‍പ്പടെയുള്ളവയെ എതിര്‍ക്കുന്നവരാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എംഎല്‍എ പി.സി. വിഷ്ണുനാഥ് അദ്ധ്യക്ഷത വഹിച്ചു. എംപി കൊടിക്കുന്നില്‍ സുരേഷ്, ജേക്കബ് തോമസ് അരികുപുറം, എബികുര്യാക്കോസ്, നളന്ദാ ഗോപാലകൃഷ്ണന്, അഡ്വ.ഉമ്മന്‍ ആലുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: