തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടികളും എടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനൊരു മൃഗസ്നേഹിയാണ്. എന്നാല്‍ തെരുവുനായ്ക്കള്‍ മനുഷ്യരെ ആക്രമിക്കുന്നത് ഒരു ക്രമസമാധാനപ്രശ്നമായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.
മൃഗങ്ങളെ സ്നേഹിക്കുകയും അവയെ പോറ്റി വളര്‍ത്തുകയും ചെയ്യുന്നത് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താന്‍. പക്ഷേ അടുത്തകാലത്തായി കേരളത്തില്‍ അലഞ്ഞുതിരിയുന്ന പേ വിഷബാധയുള്ള നായ്ക്കള്‍ മനുഷ്യരെ ആക്രമിച്ച് കടിച്ച് ഗുരുതരമായി പരിക്കേല്പ്പിക്കുന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുകയാണ്.
ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ക്രമസമാധാനപ്രശ്നമായി ഇത് മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ കഴിയുകയില്ല. ജനങ്ങളെ ആക്രമിക്കുകയും പേ വിഷബാധ ഏല്‍പ്പിക്കുകയും ചെയ്യുന്ന നായ്ക്കളെ കൊല്ലുന്നതില്‍ ഒരു തെറ്റുമില്ല. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകില്ലെന്ന് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: