കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കേരള ധീവരസഭ സംസ്ഥാന സമിതി തീരുമാനിച്ചു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കും. കേരളം ഭരിച്ച ഇടത് വലത് മുന്നണികള്‍ ധീവര സമുദായത്തെ അവഗണിച്ചു. എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി.ഡി. സോമകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. സുതന്, സി.കെ. പത്മനാഭന്, കെ.വി. ഷണ്മുഖന്, ഇ.ബി. സുദര്ശനന്, ടി.എന്‍. ശിവദാസ്, രമേഷ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: