പള്ളുരുത്തി(കൊച്ച): ഈ വരുന്ന തെരെഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വെള്ളാളസമുദായം ബിജെപിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ശൈവ വെള്ളാള സമുദായത്തിന് നല്കിക്കൊണ്ടിരുന്ന സംവരണം നിഷേധിക്കുകയും കഴിഞ്ഞ നാലു വര്‍ഷമായി റവന്യൂ വിജ്ഞാപനം നല്‍കാത്തതിന്റെ പേരില്‍ വില്ലേജ് ഓഫീസുകളില്‍ നിന്നും രേഖകള്‍ ലഭ്യമാകുന്നില്ലെന്നും സംഘടന പരാതിപ്പെട്ടു.
പ്രാദേശിക തെരെഞ്ഞെടുപ്പില്‍ മുഴുവന്‍ സമുദായ അംഗങ്ങളും ബിജെപിയെ പിന്തുണക്കണമെന്ന് ഓള് ഇന്ത്യാ വെള്ളാള ഫെഡറേഷന് പ്രസിഡന്റ് വേണു കെ ജി പിള്ള ആവശ്യപ്പെട്ടു. വി സുബ്രഹ്മണ്യ പിള്ള, ജയനാരായണന്‍, മധുസൂദനന് പിള്ള, ഷാജി വി എല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: