778 ജഗന്മയീ- ജഗത്ത് രൂപമായവള്‍. ജഗത് എന്ന പദത്തിന് ഗമിക്കുന്നത്, ശാശ്വതമല്ലാത്തത് എന്നര്‍ത്ഥം. ”ഗച്ചതി ഇതി ജഗത്” എന്നു നിര്‍വചനം. ശാശ്വതമല്ലാത്ത ജഗത്ത് ദേവിയുടെ ഒരു രൂപമാണ്. ദേവി ജഗത്തിന്റെ ജനനിയാണ്. അതുകൊണ്ടുതന്നെ ജഗത്തിന് അതീതവുമാണ്.
779 ജഗദ് വന്ദ്യാ- ജഗത്തിനു വന്ദ്യയായവള്. ജഗജ്ജനനിയും ജഗദ്ധാത്രിയും ജഗദതീതയുമായ മൂകാംബിക ജഗത്തിലുള്ള ഏവര്‍ക്കും വന്ദ്യയാണ്.
780 ജഗദ്ധാത്രീ- ജഗത്തിനു ധാത്രിയായവള്‍. ധാത്രി എന്ന പദത്തിനു പോഷിപ്പിക്കുന്നവള്‍ എന്നര്‍ത്ഥം. പെറ്റമ്മ എന്നും വളര്‍ത്തമ്മ എന്നും വ്യാഖ്യാനിക്കാം. മൂകാംബികാദേവി സമസ്തജഗത്തിന്റെയും അമ്മയും വളര്‍ത്തമ്മയുമാണ്. ജഗത്തിനെ സൃഷ്ടിക്കുന്നതുകൊണ്ടും സംരക്ഷിക്കുന്നതുകൊണ്ടും ദേവി ജഗത്തിന് ധാത്രിയാണ്.
781 ജയാത്മികാ- ജയം രൂപം പൂണ്ടവള്‍. പ്രതികൂല സാഹചര്യങ്ങളെയും എതിരാളികളെയും തോല്‍പ്പിക്കലാണ് ജയം. ഏതെങ്കിലും കാര്യത്തില്‍ മനുഷ്യര്‍ നേടുന്ന ജയം ദേവീകാരുണ്യത്തിന്റെ പരിണത ഫലമാണ്. ജയത്തെ ദേവീരൂപമായി നാമം അവതരിപ്പിക്കുന്നു.
വ്യാസകൃതമായ മഹാഭാരതത്തിന് ജയം എന്നു പേരുണ്ട്. മഹാഭാരതം ഭീഷ്മപര്‍വത്തില്‍ ഭഗവാന് ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം അര്ജ്ജുനന് ദുര്‍ഗ്ഗാദേവിയെ പ്രസാദിപ്പിക്കാനായി ചൊല്ലിയ ജയമന്ത്രം എന്ന ദിവ്യസ്തോത്രം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് മഹാഭാരതത്തിനു ജയം എന്നുപേരുണ്ടായതെന്നു പറയപ്പെടുന്നു. ഉപാസകന് എല്ലാ കാര്യത്തിലും ജയം നല്കുന്നു. ജയമന്ത്രം വായനക്കാര്‍ക്കുവേണ്ടി ഇവിടെചേര്‍ക്കുന്നു.
ജയമന്ത്രം
1. നമസ്തേ സിദ്ധസേനാനി ആര്യേ മന്ദരവാസിനി
കുമാരി കാളി കാപാലി കപിലേ കൃഷ്ണപിംഗളേ
2. ഭദ്രകാളി നമസ്തുഭ്യം മഹാകാളി നമോസ്തുതേ
ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി
12. ത്വം ജൃംഭനീ മോഹിനീ ച മായാഹ്രീ ശ്രീസ്തഥൈവ ച
സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: