ഈശ്വരന് സ്നേഹമാകുന്നു. ഈശ്വരന് സത്യവും ശാന്തിയും പരമാനന്ദനും ആകുന്നു. ഈശ്വരന് ജ്യോതിസ്സും തേജസ്സും ജ്ഞാനവും ആണ്. ഈശ്വരനെ സാക്ഷാത്കരിക്കൂ. മുക്തനാവൂ.
നിത്യവും രാവിലെയും രാത്രിയിലും കീര്‍ത്തനം ആലപിക്കൂ. ദിവസേന പ്രാര്‍ത്ഥിക്കൂ. ഈശ്വരന് പുഷ്പങ്ങള്‍ അര്‍പ്പിക്കണം. അദ്ദേഹത്തിന്റെ മുന്നില്‍ സാഷ്ടാംഗപ്രണാമം ചെയ്യുക. മധുരപദാര്‍ത്ഥങ്ങള്‍ അദ്ദേഹത്തിന് അര്‍പ്പിച്ചതിനുശേഷം കഴിക്കുക. ഭഗവാന്റെ മുമ്പില്‍ വിളക്കും കര്‍പ്പൂരവും കത്തിക്കുക. ദീപാരാധന ചെയ്യൂ. ഭഗവാന് പുഷ്പമാല്യം ചാര്‍ത്തൂ. ഈശ്വരന്റെ ഒരു ചിത്രം നിങ്ങളുടെ മുറിയില്‍ വയ്ക്കുക. അദ്ദേഹത്തെ ദിവസേന ആരാധിക്കൂ. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: