സ്ഥാനാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള റാലി രാവിലെ 9.30 ന് കാഞ്ഞിരമറ്റം
ബൈപാസിലുള്ള മൂപ്പില്‍ക്കടവ് പാലത്തിനു സമീപത്തു നിന്നും ആരംഭിച്ച് മൗര്യ ഗാര്‍ഡന്‍സില്‍ സമാപിക്കും.
തൊടുപുഴ : ത്രിതല പഞ്ചായത്തുകളിലേക്കും നഗര സഭയിലേക്കും മത്സരിക്കുന്ന ബിജെ.പി സ്ഥാനാര്‍ത്ഥികളുടെ സംഗമവും റാലിയും ഇന്ന് തൊടുപുഴയില്‍ നടക്കും. സംഗമത്തോട് അനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള റാലി രാവിലെ 9.30 ന് കാഞ്ഞിരമറ്റം ബൈപാസിലുള്ള മൂപ്പില്‍ക്കടവ് പാലത്തിനു സമീപത്തു നിന്നും ആരംഭിച്ച് മൗര്യ ഗാര്‍ഡന്‍സില്‍ സമാപിക്കും. 10.30 ന് ഒളമറ്റം മൗര്യ ഗാര്‍ഡന്‍സില്‍ ബിജെപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെഎസ് അജിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സ്ഥാനാര്‍ത്ഥി സംഗമം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്, ദക്ഷിണ മേഖലാ പ്രസിഡന്റ് പ്രതാപ ചന്ദ്രവര്‍മ്മ, സംസ്ഥാന സമിതി അംഗം സന്തോഷ് അറയ്ക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ കൈമള്‍, ജില്ലാ സെക്രട്ടറി പി.ആര് വിനോദ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: