ന്യൂദല്‍ഹി: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതിന്റെ ആഘോഷം അവസാനിക്കും മുന്‍പെ ഇന്ത്യയുടെ സൈന നേവാളിന് തിരിച്ചടി. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി താരത്തിന്. ബാഡ്മിന്റണ്‍ ഫെഡറേഷന് പുറത്തുവിട്ട റാങ്കിങ്ങില്‍ സൈന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പെയിനിന്റെ ലോക ചാമ്പ്യന്‍ കരോലിന മാരിന് വീണ്ടും ഒന്നാമത്. മാരിന് 83,412 പോയിന്റ്, സൈനയ്ക്ക് 81,782 പോയിന്റ്. ആഗസ്തിലാണ് സൈന ആദ്യമായി ഒന്നാം റാങ്കിലെത്തിയത്.
വനിതകളില്‍ പി.വി. സിന്ധു പതിമൂന്നാമത് തുടരുന്നു. പുരുഷന്മാരില് കെ. ശ്രീകാന്തിന് സ്ഥാന നഷ്ടം. അഞ്ചില്‍നിന്ന് ആറിലേക്കിറങ്ങി ശ്രീകാന്ത്. എട്ടിലുണ്ടായിരുന്ന പി. കശ്യപ് പത്തിലേക്ക് തരംതാഴ്ത്തപ്പെട്ടു. മലയാളിതാരം എച്ച്.എസ്. പ്രണോയ് പതിനാറാം സ്ഥാനത്ത് നിന്ന് പതിനേഴിലേക്കും വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: