ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുന്നു. പാക്കിസ്ഥാനെ ആദ്യ ഇന്നിങ്സില്‍ 378ല്‍ പുറത്താക്കിയ ഇംഗ്ലണ്ട് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സില്‍. ജോ റൂട്ടും (76), ജോണി ബെയര്സ്റ്റൗവും (27) ക്രീസില്‍. സ്കോര്‍: പാക്കിസ്ഥാന് – 378, ഇംഗ്ലണ്ട് – 182/3.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ നായകന് മിസ്ബ ഉള് ഹഖിന്റെ (102) സെഞ്ചുറിയും, ആസാദ് ഷഫീഖിന്റെയും (83), ഷാന്‍ മസൂദിന്റെയും (54) അര്‍ധശതകങ്ങളുമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇംഗ്ലണ്ടിനായി മോയിന്‍ അലിയും മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് വീതമെടുത്തു. നായകന് അലിസ്റ്റര്‍ കുക്ക് (65), മോയിന്‍ അലി (ഒന്ന്), ഇയാന്‍ ബെല്‍ (നാല്) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: