കൊളംബോ: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 113 റണ്‍സ് ലീഡ്. ലങ്കയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 200നെതിരെ 163 റണ്‍സിനു പുറത്തായി വെസ്റ്റിന്‍ഡീസ്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ലങ്ക രണ്ടാമിന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സില്‍. കൗശല്‍ സില്‍വയും (31), ദിനേശ് ചണ്ഡിമലും (അഞ്ച്) ക്രീസില്‍. സ്കോര്‍: ശ്രീലങ്ക – 200, 76/2, വെസ്റ്റിന്‍ഡീസ് – 163.
പ്രതികരിക്കാൻ ഇവിടെ എഴുതുക: