കൊച്ചി: ഇടത് വലത് സ്ഥാനാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ട് പ്രചരണത്തില്‍ ബഹുദൂരം മുന്നിലെത്തിയിരിക്കയാണ് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ഞാളുമഠം. നെല്ലിക്കുഴി, തോട്ടപടി, പിണ്ടിമല എന്നീ പഞ്ചായത്തുകളുള്പ്പെട്ടതാണ് ജില്ലാ പഞ്ചായത്തിന്റെ ഭൂതത്താന്‍കെട്ട് ഡിവിഷന്. സ്ഥാര്‍ത്ഥിയുടെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയായി കഴിഞ്ഞു.
കുടുംബസംഗമങ്ങളിലും കണ്വെന്ഷനുകളിലുമുള്ള വന്‍ ജനപങ്കാളിത്ത്വം മുന്നണി സ്ഥാനാര്‍ത്ഥികളെ ഞെട്ടിച്ചിരിക്കുകയാണ്. ഗൃഹ സമ്പര്‍ഗ്ഗ പരിപാടിക്ക് നേരത്തെ തന്നെ തുടക്കം കുറിക്കാന്‍ കഴിഞ്ഞത് വിജയ പ്രതീക്ഷ കൂട്ടുന്നതായി അനില്‍ പറഞ്ഞു. രണ്ട് മുന്നണികളുടെയും അഴിമതിയെക്കുറിച്ചാണ് വോട്ടര്‍മാര്‍ക്ക് പറയാനുള്ളത്.
മുസ്ലീം വോട്ട് ലക്ഷ്യമിട്ട് അതേ മത വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കെ.എം.പരീത് സിപിഐ(എം) സ്ഥാനാര്‍ത്ഥിയും, എം.എം. അബ്ദുള്‍കരീം കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുമാണ്. ബിജെപിക്ക് വിജയ പ്രതീക്ഷ നല്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഭൂതത്താന്‍കെട്ട്. എന്‍എസ്എസ്, അടക്കമുള്ള സമുദായിക സംഘടനകളുമായി തോളോട് ചോര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലും, എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി, പ്രിന്റേഴ്സ് അസോസിയേഷന്റെ ഭാരവാഹി, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗം, പൊതു ശ്മശാനം ആക്ഷന്‍കമ്മറ്റി ചെയര്മാന് തുടങ്ങി പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന അനില്‍ പ്രദേശവാസികള്‍ക്ക് പ്രിയപ്പെട്ടവനാണ്. ഇത് വിജയ പ്രതീക്ഷ നല്‍കുന്നതായി അനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: