കൊച്ചി: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തകര്‍ച്ചക്കും ബിജെപി നേതൃത്വം നല്കുന്ന മൂന്നാം ശക്തിയുടെ കുതിപ്പിനും തദ്ദേശതെരഞ്ഞെടുപ്പിലൂടെ തുടക്കമാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്. കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി സഖ്യം വന്‍മുന്നേറ്റം നടത്തി ആധിപത്യം നേടും. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേഷനുകള്‍ക്ക് അനുവദിച്ച പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ കൊച്ചിക്കാണ്. ബിജെപിയും സഖ്യകക്ഷികളുമാണ് ഈ പദ്ധതികളുടെ അവകാശികള്‍. അതുകൊണ്ട് ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ ഉണ്ടാകണം. ഇക്കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും അതിനാല്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാണെന്നും തോമസ് പറഞ്ഞു.
വിവിധ വിഭാഗങ്ങള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ദിവസേന രംഗത്തെത്തുകയാണ്. പ്രത്യേക ഗ്രൂപ്പുകളും ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് മുന്‍പുണ്ടായിട്ടില്ലാത്ത കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. കോര്പ്പറേഷന് 56-ാം ഡിവിഷന് (പനമ്പിള്ളി നഗര്‍) സ്ഥാനാര്‍ത്ഥികൂടിയായ അഡ്വ. പി.ജെ.തോമസ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നു. എംഐജി, എല്‍ഐജി, റെയില്‍വെ റസിഡന്റ്സ് കോളനികളില്‍ അദ്ദേഹം വോട്ടര്‍മാരെ നേരില്‍കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: