ജമ്മു: ലഡാക്കിലെ ഹില്‍ ഡവലപ്മെന്റ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 26ല്‍ 18 സീറ്റുകളും ബിജെപിക്ക്. മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇവിടെ വിജയിച്ചു കയറിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ലഡാക്കില്‍ വന്‍ വിജയമാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെ ബിജെപി നേടിയെടുത്തത്. വിജയികളെ ബിജെപി ദേശീയ നേതൃത്വം അഭിനന്ദിച്ചു.
തിക്സയ്, ചുചോട്ട്, അപ്പര്‍ ലേ, പ്യാങ്, സ്കു മാര്‍ക്ക, സസ്പോള്, തെമിസ്ഗാം, കല്ട്സെ, സ്കര്ബചന് എന്നീ കൗണ്‍സില്‍ സീറ്റുകളെല്ലാം ബിജെപി പിടിച്ചടക്കി. ഒക്ടോബര്‍ 19നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന് 4 സീറ്റുകളും നാഷണല്‍ കോണ്‍ഫറന്‍സിന് 2 സീറ്റുകളും ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്. ഒരു സീറ്റില്‍ ടൈ ആയിട്ടുണ്ട്. പിഡിപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: