തെരഞ്ഞെടുപ്പ് : ഓഫീസര്‍മാര്‍ക്ക് 25ന് പരിശീലനം

Friday 23 October 2015 11:11 pm IST

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി 19, 20, 21 തീയതികളില്‍ പരിശീലനത്തിന് ഹാജരാകാന്‍ സാധിക്കാത്തവരും പുതുതായി നിയമന ഉത്തരവ് ലഭിച്ചവരുമായ മുഴുവന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 25ന് അതാത് പരിശീലന സ്ഥലത്ത് യഥാസമയം പരിശീലനത്തിന് ഹാജരാകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പയ്യന്നൂര്‍, കല്യാശ്ശേരി ബ്ലോക്കുകള്‍ 10 മണിമുതല്‍ ഒരുമണിവരെ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി , മന്ന തളിപ്പറമ്പ്, തളിപ്പറമ്പ് ബ്ലോക്ക്, തളിപ്പറമ്പ്, ആന്തൂര്‍, പയ്യന്നൂര്‍ , ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റികള്‍ 2 മണിമുതല്‍ 5 മണിവരെ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി മന്ന തളിപ്പറമ്പ്, തലശ്ശേരി , എടക്കാട് ബ്ലോക്കുകള്‍ 10 മണിമുതല്‍ ഒരു മണിവരെ ജില്ലാ പഞ്ചായത്ത് ഹാള്‍ കണ്ണൂര്‍, കണ്ണൂര്‍ ബ്ലോക്ക്, കണ്ണൂര്‍ കോര്‍പ്പറേഷന്‍, തലശ്ശേരി മുന്‍സിപ്പാലിറ്റി 2മണി മുതല്‍ 5 മണിവരെ ജില്ലാ പഞ്ചായത്ത് ഹാള്‍ കണ്ണൂര്‍, കൂത്തുപറമ്പ്, പാനൂര്‍ ബ്ലോക്കുകള്‍ കൂത്തുപറമ്പ്, പാനൂര്‍ മുന്‍സിപ്പാലിറ്റികള്‍ 10 മണിമുതല്‍ ഒരുമണിവരെ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്ക്, ഇരിട്ടി മുന്‍സിപ്പാലിറ്റി 10 മണിമുതല്‍ ഒരു മണിവരെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, പേരാവൂര്‍ , ഇരിക്കൂര്‍ ബ്ലോക്കുകള്‍ 2 മണിമുതല്‍ 5 മണിവരെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം എന്നിങ്ങനെയാണ് പരിശീലനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.