കാര്‍ മരത്തിലിടിച്ച് റിട്ട അധ്യാപകന്‍ മരിച്ചു

Friday 23 October 2015 11:14 pm IST

തലശ്ശേരി: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് തലശ്ശേരി മുബാറക് എച്ച്എസ്എസ് റിട്ട അധ്യാപകന്‍ മരിച്ചു. സൈദാര്‍ പള്ളിക്കടുത്തുള്ള റബവയില്‍ പുത്തന്‍പുരയില്‍ പി.പി.അലി മാസ്റ്റര്‍(67)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൊയിലാണ്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കണ്ട് തിരിച്ചുരുമ്പോഴാണ് അപകടം. അപകടത്തില്‍ ഭാര്യയുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭാര്യ: സാഫിറ. മക്കള്‍: ഷൗക്കത്ത് തംസ്‌കര്‍(സൗദി), സബിത, ഫര്‍സാന, ഷഫീറ, ഷബാന, റസിയ. മരുമക്കള്‍: നൗഷാദ്(സൗദി), അസ്‌കര്‍, ഷക്കീല, റഫ്‌ലി, ഷക്കീര്‍, സാജിദ്, സക്കറിയ(കണ്ണൂര്‍). അപകടത്തില്‍ പരിക്കേറ്റ സാബിറയുള്‍പ്പെടെ ഏഴുപേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.