കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ തീവെട്ടി കൊള്ള നടത്തിയ ഭരണപക്ഷവും ഒത്താശ നല്കിയ പ്രതിപക്ഷവും തുടര്‍ച്ചയായി നടത്തുന്ന ജനവഞ്ചന ക്കെതിരെയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനെതിരെയും വിധിയെഴുതേണ്ട സുവര്‍ണാവസരമാണ് കോര്പ്പറേഷന് തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍.പി. രാധാകൃഷ്ണന് പറഞ്ഞു. തോപ്പയില്‍ വാര്‍ഡ് ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.കെ. ശ്രീലതയുടെ തെരഞ്ഞടുപ്പ് കണ്വന്ഷന് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കു കയായി രുന്നു അദ്ദേഹം. എന്‍.പി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് പി. പീതാംബരന് എസ്എന്‍ഡിപി കോഴിക്കോട് യൂണിയന് സെക്രട്ടറി സി. സുധീഷ്, പ്രസിഡന്റ് ടി. ഷനൂപ് എന്നിവര്‍ പ്രസംഗിച്ചു. പ്രമോദ് സ്വാഗതവും അനുപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: