കോഴിക്കോട്: അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ അംഗങ്ങള്‍ക്ക് ക്ഷേമപെന്‍ഷനും അറുപത് കഴിഞ്ഞ അംഗങ്ങളുടെ മരണാനന്തരം പത്തുലക്ഷം രൂപ വരെ ധനസഹായവും ലഭ്യമാക്കുന്ന പദ്ധതികള്‍ തുടങ്ങുവാനും കേരള അയേണ്‍ ഫ്രാബിക്കേഷന്‍ ആന്റ് എന്‍ജിനീയറിംഗ് യൂണിറ്റ് അസോസിയേഷന് കോഴിക്കോട് ജില്ലാ സമ്മേളനം തീരുമാനിച്ചു.
സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം പുരുഷന് കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗിരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.വി. സുകുമാരന്‍, പി.കെ. മുകുന്ദന്, വി.ബി. വിജീഷ്, എന്‍.പി. രാമദാസ്, കുന്നോത്ത് രാധാകൃഷ്ണന്, കെ.പി. കുഞ്ഞായി, കെ അഹമ്മദ് കോയ മാസ്റ്റര്‍, പി. മോഹനന്, പി.പി. വിജയന്, പി. ബേബി, പി. പ്രദീപന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: