തിരുവനന്തപുരം: കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കാന്‍ സിപിഎം വളര്‍ന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുസ്ലിം ലീഗുമായി യാതൊരു പ്രശ്നവുമില്ല. വൈകിയാണെങ്കിലും ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന തിരിച്ചറിവ് സിപഐഎമ്മിനുണ്ടായതില് സന്തോഷമുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി തന്നെ നയിക്കും എന്ന വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: