ഹരിയാനയില്‍ ദളിത് ബാലന്‍ കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും

Saturday 24 October 2015 11:57 am IST

ഛണ്ഡിഗഡ്: ഹരിയാനയില്‍ പതിനാലുകാരനായ ദളിത് ബാലന്‍  പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഹരിയാന പോലീസാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. ബന്ധപ്പെട്ടു വന്‍പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചത് . സംഭവവുമായി ബന്ധപ്പെട്ടു ഹരിയാന പോലീസിലെ രണ്ട്് എഎസ്‌ഐമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ ദേവിപുര ഗ്രാമത്തിലെ ഗോവിന്ദ് (14) എന്ന ബാലന്‍ പ്രാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് പോലീസ് അറസ്റ്റരു ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോവിന്ദ് പോലീസ് മര്‍ദനമേറ്റാണു മരിച്ചതെന്നാരോപിച്ച ബന്ധുക്കളും ഗ്രാമവാസികളും മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.