ബധിരര്‍ക്ക് സൗജന്യ പ്രവേശ

Saturday 24 October 2015 6:28 pm IST

നം കണ്ണൂര്‍: നാഷണല്‍ ഡഫ് ഫാമിലി കെയര്‍ ബധിര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തുന്ന എന്‍ഡിഎഫ്‌സി ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് കോളേജ് ഫോര്‍ ദി ഡഫ് എന്ന സ്ഥാപനത്തില്‍ പ്രവേശനം ആരംഭിച്ചു. ബീകോം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിഎസ്‌സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംഎസ്‌സി എംസിഎ, എംബിഎ, പ്ലസ്‌വണ്‍, പ്ലസ് ടു, കമ്പ്യൂട്ടര്‍ ഡിപ്ലോമ, പിഎസ്‌സി കോച്ചിംഗ്, ടിടിസി സൈന്‍ ലാംഗ്വേജ് തുടങ്ങിയ കോഴ്‌സിലേക്ക് പ്രവേശനമാരംഭിച്ചു. അനാഥര്‍ക്കും ബധിര മാതാപിതാക്കളുടെ മക്കള്‍ക്കും പഠനം സൗജന്യമായിരിക്കും. ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍ഡിഎഫ്‌സി ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് കോളേജ് ഫോര്‍ ദി ഡഫ്, പെരിന്തല്‍ മണ്ണ റോഡ്, ശങ്കരമംഗലം പി.ഒ. പട്ടാമ്പി, പാലക്കാട് ജില്ല. ഫോണ്‍: 0466 2201328, 09048041328 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.