വീട്ടമ്മയുടെ ചികിത്സയ്ക്കായി കുരുന്നുകള്‍ കൈകോര്‍ക്കുന്നു

Saturday 24 October 2015 9:02 pm IST

മുഹമ്മ: വൃക്കരോഗം ബാധിച്ച വീട്ടമ്മയുടെ ചികില്‍സ ചെലവിനായി കുരുന്നുകള്‍ കൈകോര്‍ക്കുന്നു. പണസമാഹരണത്തിനായി കാവുങ്കല്‍ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ 27ന് ഭക്ഷ്യമേള സംഘടിപ്പിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് മേള നടത്തുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയാണ് സ്‌കൂളില്‍ എത്തിക്കുന്നത്. കപ്പ-കക്കായിറച്ചി,വിവിധ തരം അച്ചാറുകള്‍,പഴവര്‍ഗങ്ങളുടെ ജൂസുകള്‍ എന്നിവയ്‌ക്കൊപ്പം ചപ്പാത്തിയും നെയ്‌ച്ചോറും ചിക്കന്‍കറിയും അവലൂസ്‌പൊടിയും എന്നിവയും സ്റ്റാളില്‍ വില്‍പ്പനയ്ക്കുണ്ടാകും.ഈ സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥിനിയായ മരിയാക്രിസ്റ്റീനയുടെ മാതാവ് കാവുങ്കല്‍ വെള്ളേവെളിയില്‍ മേഴ്‌സി(46)ആണ് വൃക്ക രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കിയ സ്‌കൂള്‍ അധികൃതര്‍ ഇവരെ സഹായിക്കുന്നതിന് ഭക്ഷ്യമേള നടത്താന്‍ തീരുമാനിക്കുകയായിരുന്നു.ഇതിലൂടെ ലഭിക്കുന്ന പണം അന്ന് തന്നെ രോഗിയുടെ വീട്ടുകാര്‍ക്ക് കൈമാറും. ചേര്‍ത്തല ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുഭാഷ് ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് പി.കെ. സാജിത,അധ്യാപകരായ സിന്ധു,ഷമീര്‍,സീലിയ,എസ് എം സി ചെയര്‍പേഴ്‌സന്‍ സ്‌നേഹലത,ബൈജു നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.