ആലപ്പുഴ: ഇത്തവണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും സിപിഎമ്മിനും ജില്ലയില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. ജില്ലാ പഞ്ചായത്തും മുഴുവന്‍ നഗരസഭകളും യുഡിഎഫ് പിടിച്ചെടുക്കും.
ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും യുഡിഎഫ് ഭരിക്കുമെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി എല്‍ഡിഎഫിനൊപ്പമായിരുന്നു. ഇത്തവണ ബിജെപിക്ക് ഒപ്പമാണെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ആലപ്പുഴ നഗരസഭയിലെ പ്രകടന പത്രിക പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി. സുധാകരന് എംഎല്‍എയും തോമസ് ഐസക്കും ജില്ലയില്‍ വെള്ളാപ്പള്ളിയുമായി ഒത്തുകളിക്കുകയാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു ആരോപിച്ചു.
പിണറായിയെയും അച്യുതാനന്ദനെയും വെള്ളാപ്പള്ളി അവഹേളിച്ചിട്ടും ഇവര്‍ പ്രതികരിക്കാത്തത് ഇതിന്റെ ഭാഗമാണെന്നും ലിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: