പാനൂര്‍: കൂത്തുപറമ്പ് ബ്ലോക്കില്‍ ഇത്തവണ താമര വിരിയുമെന്ന ശുഭപ്രതീക്ഷ എല്ലാവരിലുമുണ്ട്. പൊയിലൂര്‍ ഡിവിഷനില്‍ മത്സരിക്കുന്ന കര്‍ഷകമോര്‍ച്ച നേതാവും റിട്ട: അധ്യാപകനുമായ വി. പി.ബാലന് മാസ്റ്റര്‍ ആണ് പ്രതീക്ഷകള്‍ നല്കുന്ന ബിജെപിയുടെ കരുത്തുറ്റ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 119 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ വിജയിച്ചത്.
തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഒന്നുമുതല്‍ എട്ടുവരെയും പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി ടൗണ്‍ വാര്‍ഡുമാണ് പൊയിലൂര്‍ ഡിവിഷനിലുളളത്. ബിജെപിയുടെ നിലവിലെ നാല് സിറ്റിംഗ് സീറ്റ് ഉള്‍പ്പെടുന്നതും മൂന്നിടത്ത് രണ്ടാം സ്ഥാനവും നേടിയതും ഇക്കുറി ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്. മാറിവന്ന രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂല ഘടകമാണ്.
പൊയിലൂര്‍ മേഖലയില്‍ ധാരാളം ശിഷ്യസമ്പത്തുളള വിപി.ബാലന്മാസ്റ്റര്ക്ക് പൊതുപ്രവര്‍ത്തന രംഗത്ത് പതിറ്റാണ്ടുകളായുളള അനുഭവങ്ങള്‍ അനുഗുണമാവും. യുഡിഎഫിലെ ടിപി.അബൂബക്കര്‍ എല്‍ഡിഎഫിലെ ടി.രാഗേഷ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: