ഇടുക്കി: ഇടുക്കിയില്‍ വിവിധ ഭാഗങ്ങളില്‍ വീണ്ടും നേരിയ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ഇടുക്കി. ചെറുതോണി, മൂലമറ്റം, കുളമാവ്, ഉപ്പുതുറ മേഖലകളിലാണ് ചലനമുണ്ടായത്. വൈകിട്ട് 3.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇടുക്കിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെടുമെന്ന് നേരത്തേ പ്രവചനമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശങ്കപ്പെട്ട് കഴിയുമ്പോഴാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. മുഴക്കത്തോടെയുള്ള ചലനമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: